സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ; മലയാളി പെണ്‍കുട്ടി ദേശീയതലത്തില്‍ ഒന്നാമത്

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ 91.1 ശതമാനം വിജയമാണ് ഇക്കുറി രേഖപ്പെടുത്തിയത്. പരീക്ഷയില്‍ പാലക്കാട് കൊപ്പം ലയണ്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഭാവന എന്‍ ശിവദാസ് 500-ല്‍ 499 മാര്‍ക്ക് നേടി തിരുവനന്തപുരം സോണില്‍ ഒന്നാം സ്ഥാനത്ത് എത്തി. ഭാവനയടക്കം ആകെ 13 വിദ്യാര്‍ത്ഥികളാണ് രാജ്യത്താകെ ഉയര്‍ന്ന മാര്‍ക്ക് നേടിയത്. ഇവരില്‍ ഏഴ് പേരും ഡെറാഢൂണ്‍ സോണില്‍ നിന്നുള്ളവരാണ്.

സിബിഎസ്ഇയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5 ശതമാനത്തിന്റെ വര്‍ധനവാണ് വിജയശതമാനത്തിലുണ്ടായത്. 86.07 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. 99.85 ശതമാനം വിജയം നേടിയ തിരുവനന്തപുരം സോണ്‍ ആണ് മേഖലാ അടിസ്ഥാനത്തില്‍ രാജ്യത്ത് മുന്നില്‍ നില്‍ക്കുന്നത്. 99 ശതമാനം വിജയവുമായി ചെന്നൈ രണ്ടാം സ്ഥാനം നേടി.

Top