സിപിഐ സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ഇസ്മയില്‍ പക്ഷത്തെ ഒഴിവാക്കി

തിരുവനന്തപുരം: സിപിഐ സംസ്ഥാന നേതൃത്വത്തില്‍ വെട്ടിനിരത്തല്‍. ഇസ്മയില്‍ പക്ഷത്തെ വെട്ടിനിരത്തി സിപിഐയുടെ പുതിയ സംസ്ഥാന എക്‌സിക്യൂട്ടിവ് രൂപീകരിച്ചു. വി.പി. ഉണ്ണികൃഷ്ണന്‍, പി.എസ്. സുപാല്‍, റ്റി.വി. ബാലന്‍, ലതാദേവി, ആര്‍. രാമചന്ദ്രന്‍, എം.പി അച്യുതന്‍, എ. ശിവരാജന്‍ എന്നിവരെ എക്‌സിക്യൂട്ടിവില്‍ നിന്നൊഴിവാക്കി. വി.പി. ഉണ്ണികൃഷ്ണനായിരുന്നു സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കു കെ.ഇ. ഇസ്മയിലിന്റെ പേരു നിര്‍ദേശിച്ചത്. പിന്താങ്ങിയതു പി.എസ്. സുപാല്‍ ആയിരുന്നു.

സി. ദിവാകരന്‍ എക്‌സിക്യൂട്ടിവില്‍ തിരിച്ചെത്തി. എന്‍. രാജന്‍, വി.ബി. വിനു, ചിഞ്ചുറാണി, പി. പ്രസാദ് എന്നിവരാണു സംസ്ഥാന എക്‌സിക്യൂട്ടിവിലെത്തിയ പുതുമുഖങ്ങള്‍. പ്രകാശ് ബാബുവും സത്യന്‍ മൊകേരിയുമാണു പുതിയ അസിസ്റ്റന്റ് സെക്രറിമാര്‍.

Top