സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന്‌ പുതുച്ചേരിയില്‍ തുടക്കമായി

പുതുച്ചേരി: സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന്‌ പുതുച്ചേരിയില്‍ ഇന്ന് തുടക്കമായി. ദേശീയ ജനറല്‍ സെക്രട്ടറി എസ്. സുധാകര റെഡ്ഡി സമ്മേളനം ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ നല്ലകണ്ണ് പതാകയുയര്‍ത്തി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നു സുധാകര റെഡ്ഡി പറഞ്ഞു.

പതിവു പോലെ സംഘടനാ റിപ്പോര്‍ട്ടില്‍ സിപിഎമ്മിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ആര്‍എസ്പി മുന്നണി വിടാന്‍ കാരണം സിപിഎമ്മാണെന്നാണു കുറ്റപ്പെടുത്തല്‍. തിരുവനന്തപുരത്തെ പേയ്‌മെന്റ് സീറ്റു വിവാദത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Top