സിപിഐ(എം) കാസര്‍കോട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും

കാസര്‍കോട്: സിപിഐ(എം) കാസര്‍കോട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും.  ഉദുമ ഏരിയയിലെ കോളിയടുക്കയില്‍  എം ബി ബാലകൃഷ്ണന്‍ നഗറിലാണ് പ്രതിനിധി സമ്മേളനം നടക്കുക. 12 ഏരിയകളില്‍ നിന്നുള്ള 251 പേരും 31 ജില്ലാ കമ്മിറ്റി അംഗങ്ങളുമടക്കം 282 പേരാണ് സമ്മേളന പ്രതിനിധികള്‍. പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

സമാപന ദിവസമായ ഞായറാഴ്ച 5000 റെഡ് വളണ്ടിയര്‍മാര്‍ അണി നിരക്കുന്ന പരേഡും അരലക്ഷത്തോളം പ്രവര്‍ത്തകര്‍ അണി നിരക്കുന്ന പ്രകടനവും പൊതു സമ്മേളനതത്തിന്റെ ഭാഗമായി നടക്കും.

അതേസമയം കാസര്‍കോട് നേതൃമാറ്റത്തിന് സാധ്യതയില്ലെന്നാണ് സൂചന. പാര്‍ട്ടി അംഗ സംഖ്യയിലെ വര്‍ധനവ് കണക്കിലെടുത്ത് ജില്ലാ കമ്മിറ്റി അംഗങ്ങളുടെ എണ്ണത്തില്‍ ആനുപാതികമായ വര്‍ധനവ് ഉണ്ടായേക്കും. എന്നാല്‍ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിവോട്ടുകളില്‍ സംഭവിച്ച ചോര്‍ച്ചയും പാര്‍ട്ടി കേന്ദ്രങ്ങളില്‍ ബിജെപി വോട്ടുകള്‍ ഉയര്‍ന്നതും സമ്മേളനത്തില്‍ ചര്‍ച്ചയാകും.

Top