സിപിഎമ്മിന്റെ ഭീഷണിക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ലെന്ന് കെ.സി ജോസഫ്

കണ്ണൂര്‍: നികുതി വിഷയത്തില്‍ സി.പി.എമ്മിന്റെ ഭീഷണിക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ലെന്ന് മന്ത്രി കെ.സി ജോസഫ്. നികുതി പ്രഖ്യാപിച്ചാല്‍ പിരിക്കാന്‍ സര്‍ക്കാരിന് അറിയാം. സിപിഐ(എം) ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.

നികുതി പിരിക്കാന്‍ വന്നാല്‍ അപ്പോള്‍ കാണാമെന്ന് സിപിഐ(എം) കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്‍ കെസി ജോസഫിന്റെ പ്രസ്താവനയോട് പ്രതികരിച്ചു. പോലീസിന്റെ സഹായത്തോടെ നികുതി പിരിക്കാനെത്തിയാല്‍ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും ബലംപ്രയോഗിച്ചാല്‍ ചെറുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.സി.ജോസഫിന്റെ അഹങ്കാരം മന്ത്രിക്ക് യോജിച്ചതല്ല. കെപിസിസി പ്രസിഡന്റ് അല്‍പ്പനാകാന്‍ പാടില്ലെന്നും ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Top