സിപിഎമ്മിനോട് പിണക്കമില്ലെന്ന് വെള്ളാപ്പള്ളി

കോട്ടയം: സിപിഎമ്മിനോട് എസ്എന്‍ഡിപിക്ക് ഒരു പിണക്കവുമില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സിപിഎമ്മിനോട് സ്‌നേഹം മാത്രമേയുള്ളു. ബിജെപിയോട് എസ്എന്‍ഡിപിയ്ക്ക് പ്രത്യേക മമതയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

സിപിഎം നേതാക്കള്‍ വാക്കുകളില്‍ മിതത്വം പാലിക്കണമെന്നും കേരളം മലബാര്‍ മാത്രമല്ലെന്ന് നേതാക്കള്‍ ഓര്‍ക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Top