തിരഞ്ഞെടുപ്പ് തിയതി തിങ്കളാഴ്ച തന്നെ പ്രഖ്യാപിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സിപിഎം സംഘടിപ്പിച്ചത് ഓണാഘോഷ പരിപാടികളുടെ സമാപനമാണ് ശ്രീകൃഷ്ണ ജയന്തിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നടത്തിയത് മതേതര പരിപാടിയാണെന്നും തങ്ങള്‍ ആത്മീയതയുടെ ആളുകള്‍ അല്ലെന്നും കോടിയേരി പറഞ്ഞു. ഹിന്ദുമതത്തിന്റെ എല്ലാ അടയാളങ്ങളും സ്വന്തമാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബറില്‍ തന്നെ തിരഞ്ഞെടുപ്പ് നടത്തമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് തിയതി നാളെത്തന്നെ പ്രഖ്യാപിക്കണമെന്നും പെരുമാറ്റച്ചട്ടം നാളെ മുതല്‍ നിലവില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി നിര്‍ദ്ദേശം പാലിക്കാനുള്ള ബാധ്യത തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Top