പാര്‍ട്ടിയുടെ ബഹുജനാടിത്തറയില്‍ ഇളക്കം തട്ടിയതായി സിപിഎം സംഘടനാ റിപ്പോര്‍ട്ട്‌

വിശാഖപ്പട്ടണം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ് രാമചന്ദ്രന്‍ പിള്ളയാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. സംസ്ഥാന സമ്മേളനത്തിലെ വി.എസിന്റെ ഇറങ്ങിപ്പോക്ക് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശമായില്ല. എല്ലാ സംഘടനാ വിഷയങ്ങളും പ്ലീനം ചര്‍ച്ച ചെയ്യുമെന്ന് എസ്.ആര്‍.പി പ്രതികരിച്ചു.

അതേസമയം പാര്‍ട്ടി നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും അഴിമതി ആരോപണം വര്‍ദ്ധിക്കുന്നുവെന്നും പാര്‍ട്ടിയുടെ ബഹുജനാടിത്തറയില്‍ ഇളക്കം തട്ടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top