സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് കൊടി ഉയര്‍ന്നു

വിശാഖപട്ടണം: സിപിഎം 21-ാം പാര്‍ട്ടി കോണ്‍ഗ്രസിന് വിശാഖപട്ടണത്തു കൊടി ഉയര്‍ന്നു. മുതിര്‍ന്ന അംഗം മുഹമ്മദ് അമീന്‍ ആണ് കൊടി ഉയര്‍ത്തിയത്. പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ വി.എസും പങ്കെടുത്തു.

19-ാം തിയതി വരെയാണു സമ്മേളനം നടക്കുക. പതിറ്റാണ്ടിലേറെയായി സിപിഎമ്മിനെ നയിക്കുന്ന പ്രകാശ് കാരാട്ട് ഇക്കുറി ജനറല്‍ സെക്രട്ടറിസ്ഥാനമൊഴിയും. പുതിയ നേതൃനിര സ്ഥാനമേല്‍ക്കും. പാര്‍ട്ടി ഇതുവരെ തുടര്‍ന്നുവന്ന അടവുനയ രേഖയിലെ തിരുത്തുമാണ് 21-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ അജണ്ടയിലുള്ളത്.

പോളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രന്‍ പിള്ള എന്നിവരുടെ പേരുകളാണു ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. സിപിഎമ്മിനുള്ളിലെ പ്രബല വിഭാഗങ്ങളായ കേരള ഘടകത്തിന്റെയും ബംഗാള്‍ ഘടകത്തിന്റെയും നിലപാടുകളാണു ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകുക.

Top