സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ തുടങ്ങി

ആലപ്പുഴ: ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സിപിഎം ജില്ലാ സമ്മേളനങ്ങള്‍ ആരംഭിച്ചു. ആലപ്പുഴയിലും വയനാട്ടിലുമാണ് ആദ്യ സമ്മേളനങ്ങള്‍ നടക്കുന്നത്.

പിണറായി വിജയന്‍, കോടിയേരി ബാലോകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ടു സംഘങ്ങള്‍ക്കാണ് ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ജില്ലാ സമ്മേളനങ്ങളുടെ ചുമതല. കാലാവധി പൂര്‍ത്തിയാക്കിയ അഞ്ചു ജില്ലകളിലെ സെക്രട്ടറിമാരുടെ മാറ്റവും പുതിയ സംസ്ഥാന സെക്രട്ടറിയെക്കുറിച്ചുമെല്ലാം സുപ്രധാന തീരുമാനങ്ങള്‍ ജില്ലാ സമ്മേളനങ്ങളില്‍ എടുക്കും.

Top