സിന്‍സിനാറ്റി ഓപ്പണ്‍ സാനിയ മിര്‍സ- മര്‍ട്ടീന ഹിംഗിസ് സഖ്യം പുറത്ത്

സിന്‍സിനാറ്റി: സാനിയ മിര്‍സ- മര്‍ട്ടീന ഹിംഗിസ് സഖ്യത്തിന് സിന്‍സിനാട്ടി ടെന്നീസിന്റെ ഡബിള്‍സ് സെമിയില്‍ തോല്‍വി. ടോപ് സീഡ് ഇന്ത്യ-സ്വിസ് സഖ്യം സെമിയില്‍ ചൈനീസ് തായ്‌പേയിയുടെ ഹാവോ ചിങ് ചാന്‍-യുങ് ജാന്‍ ചാന്‍ കൂട്ടുകെട്ടിനോട് 4-6, 0-6, 6-10നു തോറ്റു പുറത്തായി.

സാനിയയുടെ തോല്‍വിയോടെ ടൂര്‍ണമെന്റിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്മിച്ചു.

അമേരിക്കന്‍ ജോഡികളായ ക്രിസ്റ്റീന എംഷാലെകൊകോ വാന്‍ഡ്‌വെഗെ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-1, 6-4) തോല്‍പിച്ചാണ് ഇന്തോ-സ്വിസ്സ് സഖ്യം സെമിയില്‍ പ്രവേശിച്ചത്.

Top