സിന്ധുരത്‌ന മുങ്ങിക്കപ്പല്‍ അപകടം: ഏഴുപേരെ കുറ്റക്കാരെന്ന് കണ്ടെത്തി

ന്യൂഡല്‍ഹി: ഐഎന്‍എസ് സിന്ധുരത്‌ന മുങ്ങിക്കപ്പലപകടത്തില്‍ ഏഴു നാവിക ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്നു കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷാനടപടികള്‍ പശ്ചിമ നാവികസേനാ ആസ്ഥാനം സ്വീകരിക്കുമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു.

മുംബയില്‍ വച്ച് ഈ വര്‍ഷം ഫെബ്രുവരിയില്‍ 26നാണ് രണ്ടു നാവിക സേനാംഗങ്ങളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. പരിശീലനത്തിനും പരിശോധനയ്ക്കുമിടയിലാണ് സിന്ധുരത്‌നയില്‍ തീപിടുത്തമുണ്ടായത്. അന്ന് അപകടത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് നാവിക സേനാ തലവന്‍ അഡ്മിറല്‍ ഡി.കെ ജോഷി രാജി വച്ചിരുന്നു. മറ്റൊരു മുങ്ങിക്കപ്പലായ ഐഎന്‍എസ് സിന്ധുരക്ഷകില്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 18 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ത്തിയായില്ലെന്നും മന്ത്രി അറിയിച്ചു.

Top