സിഡ്‌നി ടെസ്റ്റ്: ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍ കളിക്കില്ല

സിഡ്‌നി: ഇന്ത്യയ്‌ക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തില്‍ നിന്ന് ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍ കളിക്കില്ല. ജോണ്‍സണ്‍ പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനാകാത്തതാണ് അവസാന ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

പരമ്പരയില്‍ ഇതുവരെ ജോണ്‍സണ്‍ 13 വിക്കറ്റുകള്‍ നേടി. മികച്ച ബാറ്റിംഗിലൂടെ ടീമിനു തുണയായിട്ടുണ്ട്. നാലാം ടെസ്റ്റില്‍ ജോണ്‍സണു പകരം മിച്ചല്‍ സ്റ്റാര്‍ക്കോ പീറ്റര്‍ സിഡിലോ ടീമിലെത്തും.

എന്നാല്‍ അദ്ദേഹം ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ഉണ്ടാവും. ചൊവ്വാഴ്ചയാണ് സിഡ്‌നിയില്‍ നാലാം ടെസ്റ്റ് ആരംഭിക്കുന്നത്. പരമ്പരയില്‍ 2-0ന് ഓസ്‌ട്രേലിയ മുന്നിലാണ്.

Top