സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിക്കുന്നു; കോഹ്‌ലിക്കും ലോകേഷ് രാഹുലിനും സെഞ്ചുറി

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കും യുവതാരം ലോകേഷ് രാഹുലിനും സെഞ്ചുറി. സിഡ്‌നി ടെസ്റ്റില്‍ കോഹ്‌ലിയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്. ഓസീസ് ഉയര്‍ത്തിയ 572 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ അഞ്ചു വിക്കറ്റിന് 292 റണ്‍സ് എന്ന നിലയിലാണ്.

യുവതാരം ലോകേഷ് രാഹുലിന്റെ കന്നി സെഞ്ചുറിയാണ് ഇത്.  സെഞ്ചുറി നേടിയ ശേഷം അധികം വൈകാതെ തന്നെ മിച്ചല്‍ സ്റ്റാര്‍ക്കിന് വിക്കറ്റ് സമ്മാനിച്ച് രാഹുല്‍ മടങ്ങുകയും ചെയ്തു. സെഞ്ചുറി നേടിയ ലോകേഷ് രാഹുലിന്റെയും (110) അര്‍ധസെഞ്ചുറി നേടിയ രോഹിത് ശര്‍മ (53), അജിങ്ക്യ രഹാനെ (13) സുരേഷ് റെയ്‌ന (0) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്.

107 റണ്‍സുമായി വിരാട് കോഹ്‌ലിയും റണ്‍സൊന്നുമെടുക്കാതെ വൃദ്ധിമാന്‍ സാഹയുമാണ് ഇപ്പോള്‍ ക്രീസിലുള്ളത്.

Top