സിഎംഎസ് കോളേജില്‍ എസ്എഫ്‌ഐ നടത്തിയ ബീഫ് ഫെസ്റ്റിനിടെ സംഘര്‍ഷം

കോട്ടയം: കോട്ടയം സിഎംഎസ് കോളേജില്‍ ബീഫ് ഫെസ്റ്റിനെ ചൊല്ലി സംഘര്‍ഷം. എസ്എഫ്‌ഐയാണ് കോളേജില്‍ ബീഫ് ഫെസ്റ്റ് നടത്തിയത്.

ബീഫ് ഫെസ്റ്റിനെ എതിര്‍ത്ത തന്നെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. പ്രകോപനപരമായ നടപടികള്‍ കോളേജിനുളളില്‍ അനുവദിക്കില്ലെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

Top