സായ് കേന്ദ്രങ്ങളുടെ നിലവാരം വിലയിരുത്താന്‍ എട്ടംഗ സമിതിയെ നിയോഗിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ സായ് കേന്ദ്രങ്ങളുടെ നിലവാരം വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ എട്ടംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു.

അശ്വിനി നാച്ചപ്പ അധ്യക്ഷയായ സമിതിയെയാണ് കേന്ദ്ര കായിക മന്ത്രാലയം നിയോഗിച്ചിരിക്കുന്നത്. ബാഡ്മിന്റണ്‍ പരിശീലകന്‍ പുല്ലേല ഗോപീചന്ദ്, കെ.പി.മോഹന്‍ എന്നിവരും സമിതിയില്‍ അംഗങ്ങളാണ്.

ആലപ്പുഴയിലെ സായ് കേന്ദ്രത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. എല്ലാ കേന്ദ്രങ്ങളിലും നേരിട്ടെത്തി പരിശോധിച്ച് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്കാനാണ് സമിതിയോട് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. സായ് കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യവും ഭക്ഷണ നിലവാരവും പരിശോധിക്കാനും സമിതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top