സായിയിലെ ആത്മഹത്യാ ശ്രമം: എയിംസിലെ ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പടുത്തും

വിഷക്കായ കഴിച്ച് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ സായിയിലെ മൂന്ന് കുട്ടികളില്‍ ഒരാളുടെ നില ഗുരുതരം. കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നതിന് മുന്‍തൂക്കമെന്നും ചികിത്സക്കായി ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പടുത്തുമെന്നും സായി ഡയറ്കടര്‍ ജനറല്‍ ഇന്‍ജേറ്റി ശ്രീനിവാസ് പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന സായിയിലെ വിദ്യാര്‍ഥികളെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു.

കുട്ടികളെ ഡല്‍ഹി എയിംസിലേക്ക് മാറ്റുന്ന കാര്യം അധികൃതര്‍ പരിഗണിക്കുന്നുണ്ട്. ഇതിനായി എയിംസില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ഇന്ന് 11മണിക്ക് ആലപ്പുഴയിലെ ഡോക്ടര്‍മാരുമായി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സിംഗിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.

സായിയിലെ തുഴച്ചില്‍ പരിശീലനത്തില്‍ പങ്കെടുക്കുന്ന നാലു വിദ്യാര്‍ഥിനികളാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇതില്‍ ആര്യാട് സ്വദേശിനിയായ ഒരാള്‍ മരിച്ചു. മറ്റു മൂന്നു പേരും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. 12 ഓളം വിഷക്കായകള്‍ കുട്ടികളുടെ ശരീരത്തില്‍ ചെന്നിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കുട്ടികളെ ആശുപത്രിയിലെത്തിക്കുന്നതും വൈകിയെതൊക്കെ മുന്‍നിര്‍ത്തിയാണ് അന്വേഷണം. പെണ്‍കുട്ടികളുടെ ആത്മഹത്യാക്കുറിപ്പ് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

Top