ലണ്ടന്‍: സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തെന്ന് ലോക സാമ്പത്തിക റിപ്പോര്‍ട്ട്. ഇന്തോനേഷ്യ, ചൈന, റഷ്യ, ആസ്‌ട്രേലിയ എന്നിവയാണ് ഒന്നു മുതല്‍ നാലു വരെ സ്ഥാനങ്ങള്‍ പങ്കുവച്ചിരിക്കുന്ന രാജ്യങ്ങള്‍.
അമേരിക്കയേയും ജപ്പാനേയും പിന്‍തള്ളിയാണ് ഈ നേട്ടം. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ ഇരുന്നൂറ്റിപതിന്നൊന്ന് ശതമാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.
ഇന്തോനേഷ്യ 362 ശതമാനവും,ചൈന 341 ശതമാനവും വളര്‍ച്ച നേടി. റഷ്യ 253 ശതമാനം മുന്നേറ്റം കൈവരിച്ചപ്പോള്‍ ആസ്‌ട്രേലിയ 248 ശതമാനം സാമ്പത്തിക വളര്‍ച്ചയിലെത്തിച്ചേര്‍ന്നു.
അതേ സമയം നേരിയ നേട്ടം മാത്രമേ വികസിത രാജ്യങ്ങളായ ബ്രിട്ടനും അമേരിക്കയിലുമുണ്ടായുള്ളൂ.