സാമ്പത്തിക ഇടപാട് കേസ്: അറ്റ്‌ലസ് രാമചന്ദ്രന് മൂന്ന് വര്‍ഷം തടവ് ശിക്ഷ

ദുബൈ: സാമ്പത്തിക ഇടപാട് കേസില്‍ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് ഉടമ അറ്റ്‌ലസ് രാമചന്ദ്രനെ ദുബായ് കോടതി മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.

5. 3 കോടി ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ദുബൈ കോടതി രാമചന്ദ്രന് ശിക്ഷവിധിച്ചത്.

വ്യാപാരാവശ്യങ്ങള്‍ക്കായി യുഎഇയിലെ വിവിധ ബാങ്കുകളില്‍നിന്ന് എടുത്ത 1, 000 കോടി രൂപയുടെ വായ്പ തിരിച്ചടക്കാതെ കബളിപ്പിച്ച മൂന്നുമാസത്തിലേറെയായി 73 കാരനായ രാമചന്ദ്രന്‍ ദുബൈയില്‍ ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.

ആയിരം കോടി രൂപയുടെ ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ടാണ് രാമചന്ദ്രന്‍ വണ്ടിച്ചെക്ക് നല്‍കിയതെന്നാണ് ബാങ്കുകള്‍ നല്‍കിയിരിക്കുന്ന പരാതിയിലുള്ളത്. ബാങ്കുകളുമായി ലോണ്‍ തിരിച്ചടവിന് ധാരണയുണ്ടാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ കോടതി ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്. ഓഗസ്റ്റ് മാസം 23 മുതല്‍ ദുബായ് പൊലീസിന്റെ കസ്റ്റഡിയില്‍ കഴിയുന്ന രാമചന്ദ്രന്‍ നിലവില്‍ വീട്ടുതടങ്കലിലാണ്.

വിധിപറയുന്നത് കേള്‍ക്കാന്‍ രാമചന്ദ്രന്റെ ഭാര്യയും കോടതിയിലെത്തിയിരുന്നു.

Top