സാമന്തയും ശുചീകരണത്തില്‍

തെന്നിന്ത്യന്‍ നടി സാമന്തയും പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് ക്യാംപെയ്‌നിന്റെ ഭാഗമായി. ഹൈദരാബാദിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ശുചീകരണം നടത്തിയാണ് സാമന്ത സാമന്ത ക്യാംപെയ്ന്റെ ഭാഗമായത്. തന്റെ ആരാധകരോടും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാമന്ത ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം അനുസരിച്ച് നിരവധി സിനിമാ താരങ്ങളാണ് ക്യാംപെയ്‌നിന്റെ ഭാഗമായത്. അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, ഹൃതിക് റോഷന്‍, സൂര്യ തുടങ്ങി നിരവധി താരങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി രംഗത്ത് എത്തിയിരുന്നു.

Top