സാധ്വി നിരഞ്ജനെതിരെ സമരത്തിനില്ലെന്ന് ബുദ്ധദേവ് ഭട്ടാചാര്യ

കൊല്‍ക്കൊത്ത: വിവാദ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി സാധ്വി നിരഞ്ജനെതിരെ തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സി.പി.എം സമരത്തിനില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും പൊളിറ്റ് ബ്യുറോ അംഗവുമായ ബുദ്ധദേവ് ഭട്ടാചാര്യ. മന്ത്രിക്കെതിരെ നടപടി അനിവാര്യമാണ്. ഇക്കാര്യം പ്രതിപക്ഷം ശക്തമായി ഉന്നയിക്കുക തന്നെചെയ്യും. മന്ത്രിയുടെ രാജിക്കായി സി.പി.എം സമരം തുടരുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി യോജിച്ചുള്ള സമരത്തിന് പാര്‍ട്ടി തയ്യാറല്ല. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ തൃണമൂലിന്റെ നിലപാടില്‍ വിശ്വാസ്യതയില്ലെന്നും ഭട്ടാചാര്യ വ്യക്തമാക്കി.

Top