കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ രാഹുല്‍ ഗാന്ധിയുടെ വായമൂടിക്കെട്ടി പ്രതിഷേധം

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ രാജി ആവശ്യപ്പെട്ട് വായമൂടിക്കെട്ടി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതിഷേധം. പാര്‍ലമെന്റിനുമുന്നിലാണ് പ്രതിഷേധം നടക്കുന്നത്. ജനാധിപത്യ ചര്‍ച്ചകള്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും സഭയ്ക്കകത്തും വായമൂടിക്കെട്ടി പ്രതിഷേധിക്കുമെന്നും രാഹുല്‍ പറഞ്ഞു.

വിവാദ പരാമര്‍ശത്തില്‍ സാധ്വി നിരഞ്ജന്‍ ജ്യോതി മാപ്പപേക്ഷിച്ച സാഹചര്യത്തില്‍ സഭ തടസ്സപ്പെടുത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ രാജിക്കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഉച്ചവരെ നിര്‍ത്തിവച്ചു.

Top