സാങ്കേതികരംഗത്തെ കോടീശ്വരന്മാരില്‍ ഇന്ത്യയും

ന്യൂഡല്‍ഹി: സാങ്കേതികരംഗത്ത് നിന്നുള്ള കോടീശ്വരന്മാരില്‍ ആദ്യ പത്തില്‍ സ്ഥാനം പിടിച്ച് ഇന്ത്യയും ചൈനയും. ആദ്യ ഏഴു സ്ഥാനങ്ങള്‍ കൈയടക്കിയത് ഇന്ത്യയും ചൈനയും. സാധാരണ ടെക് സമ്പന്നരുടെ പട്ടികയില്‍ ജപ്പാന്‍, കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മുന്‍പന്തിയിലെത്താറുള്ളത്. എന്നാല്‍ ഇത്തവണ ഇന്ത്യയും ചൈനയും ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ്.

സാങ്കേതിക രംഗത്തുള്ള മൂന്നു സംരംഭകരാണ് പട്ടികയില്‍ ഇന്ത്യയ്ക്ക് തിളക്കമേകിയത്. 4065 കോടി ഡോളറിന്റെ സംയുക്ത സമ്പാദ്യവുമായാണ് ഇന്ത്യന്‍ സംരംഭകര്‍ ഏഷ്യയിലെ മികച്ച കോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചത്. എന്നാല്‍ ചൈനയില്‍ നിന്നുള്ള അഞ്ച് സംരംഭകര്‍ പട്ടികയില്‍ മുന്‍നിരയിലെത്തിയത് 6710 കോടി ഡോളറിന്റെ മൊത്ത സമ്പാദ്യവുമായാണ്.

16 കോടി ഡോളറിന്റെ സമ്പാദ്യവുമായി വിപ്രോയുടെ അസിം പ്രേംജിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനം നേടിയത്. വ്യവസായിയായ നീരജ് ഗോയലിന്റെ സിംഗപ്പൂര്‍ ഇന്നവേഷന്‍ ലീഗ് ടെക്‌നോളജി സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി വന്‍ നിക്ഷേപമാണ് ഇത്തവണ നടത്തിയത്. 1295 കോടി ഡോളറാണ് ഗോയലിന്റെ മൊത്ത ആസ്തി. 45 കാരനായ ഗോയല്‍ ടെക് ബില്ല്യനെയര്‍ ലിസ്റ്റില്‍ ആറാം സ്ഥാനക്കാരനാണ്.

2000 ത്തിലാണ് അദ്ദേഹം സിംഗപ്പൂരില്‍ വ്യവസായം ആരംഭിച്ചത്. എച്ച്‌സിഎല്ലിന്റെ ശിവ് നഡാര്‍ ആണ് ഏഴാം സ്ഥാനത്ത്. 1170 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആകെ സമ്പാദ്യം. പട്ടികയില്‍ ഒന്നാം സ്ഥാനം കൈയടക്കിയത് ചൈനയിലെ ഏറ്റവും വലിയ ഇകൊമേഴ്‌സ് വ്യാപാരികളായ ആലിബാബയുടെ സ്ഥാപകനായ ജാക്ക് മാ ആണ്. 2080 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആകെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ളത് ജപ്പാനില്‍ നിന്നുള്ള മസായോഷി സണ്ണാണ്. 1680 കോടി ഡോളറിന്റെ ആസ്തിയാണ് സണ്ണിനെ രണ്ടാം സ്ഥാനത്തെത്തിച്ചത്.

Top