സാംസങ് ഗാലക്‌സി നോട്ട് 4

സാംസങിന്റെ പ്രീമിയം ഫാബ്‌ലറ്റായ ‘ഗാലക്‌സി നോട്ട് 4’ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നു. ശനിയാഴ്ച ഗാലക്‌സി ആല്‍ഫയുടെ ലോഞ്ചിങ്ങ് വേദിയിലാണ് സാംസങ് ഇന്ത്യ വൈസ് പ്രസിഡന്റ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. ദീപാവലിക്ക് മുമ്പ് നോട്ട് 4 എത്തുമെന്നാണ് അധികൃതര്‍ അറിയിച്ചത്. 5.7 ക്വാഡ്എച്ച്ഡി ഡിസ്‌പ്ലേയുമായാണ് ഗാലക്‌സി നോട്ട് 4 ( Galaxy Note 4 )എത്തുന്നത്.

2560 X 1440 പി റിസല്യൂഷനോടുകൂടിയ സൂപ്പര്‍ അമോലെഡ് സ്‌ക്രീനാണ്. 2.5ഡി ഗോറില്ല ഗ്‌ളാസ് 3യും.നോട്ട് 4 ന്റെ ഇന്റേണല്‍ മെമ്മറി 32 ജിബി ആണ്. 16 മെഗാപിക്‌സല്‍ ക്യാമറയാണ് നോട്ട് 4 ലുള്ളത്.

ക്യാമറ കുലുങ്ങിയാലും ഫോട്ടോകളുടെ വ്യക്തത അല്‍പ്പവും ചോര്‍ന്നുപോകാത്ത വിധത്തില്‍ ‘സ്മാര്‍ട്ട് ഓപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസര്‍’ (OIS)ഫീച്ചറും ഉണ്ട്. 120 ഡിഗ്രി വരെ വൈഡ് ആംഗിള്‍ ഷൂട്ടിങ് സാധ്യമാകും വിധമുള്ള 3.7 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്.

ഗാലക്‌സി നോട്ട് 4 ലില്‍ ലിഅയണ്‍ 3,220 എംഎഎച്ച് ബാറ്ററിയാണുള്ളത്. ഇന്ത്യയില്‍ ഈ ഫാബ്‌ലറ്റുകളുടെ വില എത്രയാകുമെന്ന് സാംസങ് സൂചന നല്‍കിയിട്ടില്ല. അത് ലോഞ്ചിങ്ങ് വേദിയിലായിരിക്കും പ്രഖ്യാപനമെങ്കിലും വിദേശവിപണിയിലുള്ള വില പ്രകാരം 52000 രൂപയോളം വില പ്രതീക്ഷിക്കുന്നുണ്ട്.

Top