സാംസങ്ങ് ടിസന്‍ പ്ലാറ്റ്‌ഫോമിലെ ആദ്യ ഫോണ്‍ എത്തിക്കുന്നു

സാംസങ്ങ് ടിസന്‍ പ്ലാറ്റ്‌ഫോമിലുള്ള ഫോണ്‍ z1 ഇന്ത്യയില്‍ എത്തിക്കുന്നു. ഡിസംബര്‍ പത്തിനാണ് ഫോണ്‍ ഔദ്യോഗികമായി എത്തുക. 6000 രൂപവിലയുള്ള ഫോണ്‍ ഡിസംബര്‍ അവസാനമായിരിക്കും ഇന്ത്യയില്‍ എത്തുക.

അടുത്ത് തന്നെ പൂര്‍ണ്ണമായും സാംസങ്ങ് തങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍, സ്മാര്‍ട്ട് വാച്ച് പ്ലാറ്റ്‌ഫോം ടിസനിലേക്ക് മാറ്റാന്‍ ഇരിക്കുകയാണ്. നിലവില്‍ സാംസങ്ങ് തങ്ങളുടെ ഗാഡ്ജറ്റില്‍ ഉപയോഗിക്കുന്നത് ആന്‍ഡ്രോയ്ഡാണ്. ഇത് തന്നെയാണ് ലോക വിപണിയില്‍ സാംസങ്ങിന് മേല്‍കൈ നല്‍കിയത്.

Top