സാംസങ്ങ് ഗ്യാലക്‌സി ഗ്രാന്റ് മാക്‌സ് വിപണിയിലേക്ക്

സാംസങ്ങ് ഗ്യാലക്‌സി ഗ്രാന്റ് മാക്‌സ് ഇന്ത്യയില്‍ എത്തുന്നു. ഫെബ്രുവരി 17നായിരിക്കും ഈ ഫോണ്‍ ഇറങ്ങുക എന്നാണ് സാംസങ്ങ് നല്‍കുന്ന സൂചന. ഇന്ത്യന്‍ നിര്‍മ്മിത ഫോണുകള്‍ക്ക് മുന്നില്‍ വിപണി മൂല്യം ഇടിഞ്ഞ സാംസങ്ങ് ഒരു വലിയ തിരിച്ചുവരവാണ് ഈ ഫോണിലൂടെ ആഗ്രഹിക്കുന്നത്.

20,000 ത്തിന് താഴെയുള്ള വിലയായിരിക്കും ഗ്രാന്റ് മാക്‌സിന് എന്നാണ് സൂചനകള്‍. സ്‌നാപ് ഡീല്‍ ഇകോമേഴ്‌സ് സൈറ്റിലൂടെ മാത്രമേ ഈ ഫോണ്‍ ലഭിക്കൂ.

5.25 ഇഞ്ചാണ് ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം. 1280×720 പിക്‌സലാണ് റെസല്യൂഷന്‍ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റാണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. 1.25 ജിഗാ ഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രോസസ്സാണ് ഇതിനുള്ളത്. 13 എംപി പിന്‍ക്യാമറയും, 5 എംപി മുന്‍ക്യാമറയും ഫോണിനുണ്ട്. 2,500 എംഎഎച്ചാണ് ബാറ്ററി.

Top