സാംസങ്ങ് ഗാലക്‌സി എ7 ഇന്ത്യന്‍ വിപണിയില്‍

ഗാലക്‌സി എസ് പരമ്പരയ്ക്ക് ശേഷം സാംസങ്ങ് ഗാലക്‌സി എ7 ഇന്ത്യയില്‍ എത്തി. മിഡ്, ഹൈ എന്റ് ഉപയോക്താക്കളെയാണ് എ7 ലക്ഷ്യമിടുന്നത്. വില 30,499 രൂപയാണ്.

ഡിസൈനില്‍ പുതുമയോടപ്പം ഫുള്‍ മെറ്റല്‍ ബോഡിയാണ് സാംസങ്ങ് എ സീരിയസിന്റെ ഒരു പ്രധാന പ്രത്യേകത. 5.5 ഫുള്‍ എച്ച്.ഡി സൂപ്പര്‍ എഎംഒ എല്‍ഇഡി സ്‌ക്രീനാണ് ഈ ഫോണിനുള്ളത്.

2 എംപി റാം ഉള്ള ഫോണിന് 615 ഒക്ടകോര്‍ ക്യൂവല്‍കോം സ്‌നാപ് ഡ്രാഗണ്‍ പ്രോസസ്സറാണ് ഉള്ളത്. 16 ജിബിയാണ് സ്‌റ്റോറേജ് സ്‌പൈസ്. ഇത് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 64 ജിബിവരെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.

4 ജിയിലും സപ്പോര്‍ട്ട് ചെയ്യുന്നതാണ് എ7, 13 എംപിയാണ് പിന്‍ക്യാമറ. 5 എംപിയാണ് മുന്‍ക്യാമറ. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ആണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം.

Top