സാംസങ്ങിന്റെ ഗാലക്‌സി ജെ1 എയ്‌സ് ഇന്ത്യന്‍ വിപണിയിലെത്തി

സാംസങ്ങിന്റെ വിലകുറഞ്ഞ മറ്റൊരു ഗാലക്‌സി സ്മാര്‍ട്‌ഫോണും ഇന്ത്യയിലെത്തി. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റീടെയ്‌ലറാണ് കുറഞ്ഞ വിലയുടെ ഗാലക്‌സി ഫോണ്‍ പുറത്തിറക്കിയത്. ഗാക്‌സി ജെ1 എയ്‌സ് സ്മാര്‍ട്‌ഫോണ്‍ സാംസങ്ങിന്റെ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്.

മുംബൈയിലെ മഹേഷ് ടെലികോമാണ് ഗാലക്‌സി ജെ1 എയ്‌സ് സ്മാര്‍ട്‌ഫോണിന്റെ പൂര്‍ണവിവരങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്. ആന്‍ഡ്രോയിഡിന്റെ 4.4 കിറ്റ്കാറ്റ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റില്‍ ഇരട്ടസിം സേവനവും ലഭ്യമാണ്.

512 എംബി റാമുള്ള ഗാലക്‌സി ജെ1 എയ്‌സില്‍ 4 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജുണ്ട്. മൈക്രോ എസ്ഡി കാര്‍ഡുപയോഗിച്ച് 64 ജിബി വരെ സ്റ്റോറേജ് ഉയര്‍ത്താനാകും. എല്‍ഇഡി ഫ്‌ലാഷ് ലൈറ്റോടു കൂടിയുള്ള അഞ്ചു എംപി കാമറയുമുണ്ട്. മുന്‍കാമറയ്ക്ക് 2 എംപി ശേഷിയുണ്ട്.

1800 എംഎഎച്ച് ബാറ്ററി ശേഷിയുള്ള ഗാലക്‌സി ജെ1 എയ്‌സില്‍ മിക്ക കണക്റ്റിവിറ്റി സേവനങ്ങളും ലഭ്യമാണ്. 6400 രൂപയാണ് വില.

Top