സഹീര്‍ ഖാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

മുംബൈ: സഹീര്‍ ഖാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. നിരന്തരം പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് സഹീറിന്റെ തീരുമാനം.

2014 ഫെബ്രുവരിയില്‍ ന്യൂസീലന്‍ഡിനെതിരെയാണ് അവസാന മത്സരം കളിച്ചത്. ഏറ്റവും ഒടുവില്‍ നടന്ന ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് വേണ്ടി ഏഴു വിക്കറ്റും സഹീര്‍ വീഴ്ത്തിയിരുന്നു.

ഇന്ത്യയ്ക്കായി 92 ടെസ്റ്റ് കളിച്ച സഹീര്‍ 311 വിക്കറ്റ്‌നേടിയിട്ടുണ്ട്. 200 ഏകദിനങ്ങളില്‍ നിന്ന് 282 വിക്കറ്റും നേടിയിട്ടുണ്ട്. 5/42 ആണ് ഏകദിനത്തിലെ മികച്ച ബൗളിംഗ്.

Top