സസ്‌പെന്‍ഷനിലായിരുന്ന പത്തനംതിട്ട എസ്.പി രാഹുല്‍ ആര്‍ നായരെ തിരിച്ചെടുക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: പത്തനംതിട്ട എസ്.പി രാഹുല്‍ ആര്‍ നായരെ തിരിച്ചെടുക്കണമെന്ന് ശുപാര്‍ശ. രാഹുല്‍ നായരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തു.

ക്വാറി ഉടമകളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസില്‍ പത്തനംതിട്ട എസ്.പി രാഹൂല്‍ ആര്‍ നായരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ കാലം ആറുമാസം പിന്നിട്ടതിനെ തുടര്‍ന്നാണ് നടപടി. രാഹുലില്‍ പ്രതിയായ കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലാണെന്നും തിരിച്ചെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നും വിജിലന്‍സ് അറിയിച്ചു. അതേസമയം സസ്‌പെന്‍ഷന്‍ പിന്‍വലിച്ചാലും രാഹുല്‍ നായര്‍ക്കെതിരായ അന്വേഷണം തുടരും.

കഴിഞ്ഞ നവംബര്‍ 17-നാണ് രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തത്. ക്വാറി ഉടമകളോട് 20 ലക്ഷം രൂപ ആവശ്യപ്പെടുകയും 17 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്‌തെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി.

Top