സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ആദിത്യ ചോപ്രയുടെ ചിത്രത്തില്‍ ഒന്നിക്കുന്നു

ബോളിവുഡ് സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആദിത്യ ചോപ്രയുടെ ചിത്രത്തിലാകും ഇരു താരങ്ങളും ഒന്നിക്കുന്നത്.

മുമ്പ് രണ്‍വീര്‍ സിംഗിനെ ഈ ചിത്രത്തിന് വേണ്ടി പരിഗണിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ വേഷം ഷാരൂഖും സല്‍മാനും അവതരിപ്പിച്ചാല്‍ ബോക്‌സ് ഓഫീസില്‍ അത്ഭുതങ്ങള്‍ ഉണ്ടാകുമെന്ന് ആദിത്യയ്ക്ക് തോന്നി. അങ്ങനെ രണ്‍വീറിന് പകരം ആ വേഷം സല്‍മാന്‍ അവതരിപ്പിക്കാന്‍ ധാരണയായി. ചിത്രത്തില്‍ അഭിനയിക്കാന്‍ ഷാരൂഖ് നേരത്തെ സമ്മതം മൂളിയിരുന്നു.

2016 അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. തിരക്കഥ തയ്യാറായിട്ടുണ്ട്. ഇരു താരങ്ങള്‍ക്കും തിരക്കഥ ഏറെ ഇഷ്ടമായെന്നാണ് വിവരം. എന്നാല്‍ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. വൈകാതെ ഈ പ്രോജക്ട് ആദിത്യ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

ഷാരൂഖും സല്‍മാനും ഇതിന് മുന്പ് ഒന്നിച്ചത് 2002ല്‍ പുറത്തിറങ്ങിയ ഹം തുമാരെ ഹൈ സനം എന്ന ചിത്രത്തിലാണ്.

Top