സല്‍മാന്‍ ഖാനും കത്രീന കെയ്ഫും വീണ്ടും ഒന്നിക്കുന്നു

സല്‍മാന്‍ ഖാനും കത്രീന കെയ്ഫും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നു. ബജ്രംഗി ഭായി ജാന്റെ സംവിധായകന്‍ കബീര്‍ഖാന്റെ അടുത്ത ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുക. കത്രീനയുമായി ഉടനൊരു ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് സല്‍മാന്‍ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു.

എന്നാല്‍, ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ പൂര്‍ത്തിയാകുന്നതേയുള്ളൂവെന്നും മറ്റു തീരുമാനങ്ങള്‍ പിന്നാലെ ഉണ്ടാകുമെന്നുമാണ് സംവിധായകന്‍ പറയുന്നത്.

2012ല്‍ പുറത്തിറങ്ങിയ ഏക് താ ടൈഗറിനു ശേഷം സല്‍മാനും കത്രീനയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

സല്‍മാന്റെ പുതിയ ഹിറ്റായ ബജ്രംഗി ഭായിജാനും കത്രീനയുടെ ഫാന്റവും കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രങ്ങളാണ്.

സല്‍മാന്റെ സഹോദരി അല്‍വിത ഖാന്റെ ഭര്‍ത്താവ് അതുല്‍ അഗ്‌നിഹോത്രിയാണ് ചിത്രം നിര്‍മ്മിക്കുക. സിദ്ധിഖ് സംവിധാനം ചെയ്ത സല്‍മാന്‍ ചിത്രമായ ബോഡി ഗാര്‍ഡ് നിര്‍മ്മിച്ചതും അതുല്‍ അഗ്‌നിഹോത്രിയാണ്.

Top