സല്‍മാനൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടില്ല: ദീപിക പദുക്കോണ്‍

കിക്കില്‍ സല്‍മാന്റെ നായികയാവാനുള്ള ഓഫര്‍ ദീപിക നിരസിച്ചെന്ന് ബോളിവുഡില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരേയാണ് ദീപിക ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. സല്‍മാന്റെ ഒപ്പം അഭിനയിക്കില്ലെന്നു പറഞ്ഞിട്ടില്ല. സല്‍മാനോടൊപ്പമുള്ള ഒരോഫറും നിരസിച്ചിട്ടില്ല. സംഭവിക്കേണ്ട സമയത്ത് അതു സംഭവിക്കും. കൃത്യ സമയത്ത് കഥയും ദിവസങ്ങളും ഒത്തു വന്നാല്‍ സല്‍മാനോടൊപ്പമുള്ള സിനിമയും സംഭവിക്കുമെന്ന് പറയുന്നു ദീപിക. ഷാരുഖ് ഖാനോടൊപ്പം ദിപീക അഭിനയിച്ച ഹാപ്പി ന്യൂ ഇയര്‍ വന്‍ വിജയമായി പ്രദര്‍ശനം തുടരുകയാണിപ്പോള്‍. മൂന്നു തവണ ഷാരുഖിന്റെ നായികയായി ദീപിക വെള്ളിത്തിരയില്‍ എത്തിയിട്ടുണ്ട്.

Top