സല്യൂട്ട് വിവാദത്തില്‍ ഋഷിരാജ് സിങിനെതിരെ തനിക്ക് പരാതിയില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സല്യൂട്ട് വിവാദത്തില്‍ എ.ഡി.ജി.പി ഋഷിരാജ് സിങ്ങിനെതിരെ തനിക്ക് പരാതിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിഷയത്തില്‍ ഋഷിരാജ് സിങ്ങിനോട് സര്‍ക്കാര്‍ വിശദീകരണം ചോദിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.

കേന്ദ്രസര്‍വീസ് മുഖ്യമന്ത്രിയുടെ കീഴിലാണ്. എം.എല്‍.എമാരുടെ പരാതിയുടെ അടിസ്ഥാനത്തിലാകാം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

Top