കരാര്‍ ഒപ്പിടാത്ത മെഡിക്കല്‍ കോളെജുകളുടെ അംഗീകാരം റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത നാലു സ്വാശ്രയ മെഡിക്കല്‍ കോളെജുകളുടെ അംഗീകാരം റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു.

സര്‍ക്കാരുമായി കരാറിലേര്‍പ്പെടാതെ സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തിയ എംഇഎസ്, കരുണ, കെഎംസിടി, കണ്ണൂര്‍ എന്നീ മെഡിക്കല്‍ കോളേജുകളുടെ അംഗീകാരമാണ് റദ്ദാക്കുന്നത്. ഇതുസംബന്ധിച്ച് ആരോഗ്യ സര്‍വ്വകലാശാല തീരുമാനമെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്ചുതാനന്ദന്‍ നിയസഭയില്‍ ആരോപണമുന്നയിച്ചിരുന്നു.

സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന ശക്തിയായി സ്വാശ്രയ മാനേജ്‌മെന്റുകള്‍ വളര്‍ന്നുവെന്ന് വി എസ് പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി.

Top