സര്‍ക്കാരിന്റെ കൊള്ളരുതായ്മക്ക് ആര്‍എസ്പി ഹാലേ ലൂയാ പാടുകായാണെന്ന് കോടിയേരി

തിരുവനന്തപുരം: ആര്‍എസ്പിക്കെതിരായ പരാമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണു ആര്‍എസ്പിക്കെതിരേയുള്ള കോടിയേരിയുടെ വിമര്‍ശനം.

ഒരു പാര്‍ലമെന്റ് സീറ്റിനുവേണ്ടി 34 വര്‍ഷം നീണ്ട രാഷ്ട്രീയ ബന്ധം ഉപേക്ഷിച്ച പാര്‍ട്ടിയാണ് ആര്‍എസ്പി. യുഡിഎഫ് ഗവണ്‍മെന്റിന്റെ കൊള്ളരുതായ്മക്ക് ആര്‍എസ്പി ഹാലേ ലൂയാ പാടുകായാണെന്നും ആര്‍എസ്പി സിപിഎമ്മിനെതിരേ അപവാദ പ്രചാരണം നടത്തുകയാണെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.

Top