സര്‍ക്കാരിനെ അട്ടിമറിക്കാനാകാത്തതില്‍ സിപിഎമ്മിന് നൈരാശ്യം: കെ.പി.എ മജീദ്

തിരുവനന്തപുരം: സര്‍ക്കാരിനെ അട്ടിമറിക്കാനാകാത്തതില്‍ സിപിഎമ്മിന് നൈരാശ്യമെന്ന് കെപിഎ മജീദ്. സര്‍ക്കാരിനെ താഴെയിറക്കാന്‍ മുസ്ലീം ലീഗ് മുന്‍കൈയെടുത്താല്‍ സഹകരിക്കുമെന്ന ഇ.പി ജയരാജന്റെ പ്രസ്താവന ഇതാണ് കാണിക്കുന്നതെന്നും മജീദ് പറഞ്ഞു. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മജീദിന്റെ പ്രതികരണം.

ജനതാദളിനെയും ആര്‍എസ്പിയെയും ലഭിക്കാതെ വന്നതോടെ ലീഗിന്റെ പിന്നാലെ വരികയാണെന്നും മജീദ് അഭിപ്രായപ്പെട്ടു.

ഇന്നലെ കല്യാശേരിയിലാണ് ഇ.പി ജയരാജന്‍ ലീഗുമായി സഹകരിക്കാമെന്ന് പറഞ്ഞത്.

Top