സരിത പേടിയില്‍ സൗദി മലയാളികള്‍; അറസ്റ്റ് ഭയന്ന് പലരും നാട് വിടുന്നു

സൗദി: സരിത എസ് നായരുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് നാല്‌പേര്‍ സൗദി പൊലീസിന്റെ പിടിയിലായത് സൗദിയിലെ മലയാളികളില്‍ നല്ലൊരു വിഭാഗത്തിന്റേയും ഉറക്കം കെടുത്തുന്നു.

സരിതയുടെ അശ്ലീല ദൃശ്യങ്ങള്‍ ഒറിജിനലാണെന്ന് സരിത തന്നെ വെളിപ്പെടുത്തിയത് ‘ദൃശ്യത്തിന്റെ’ ഡിമാന്‍ഡ് കൂട്ടുകയും ലക്ഷക്കണക്കിന് ആളുകളിലേയ്ക്ക് അശ്ലീല ദൃശ്യം പ്രവഹിക്കാന്‍ കാരണമാവുകയും ചെയ്തതാണ് ഇപ്പോള്‍ സൗദിയിലെ മലയാളികളെ വെട്ടിലാക്കിയിരിക്കുന്നത്. ആവേശം മൂത്ത് സൗദി പൗരന്റെ വാട്‌സ് ആപ്പിലേക്ക് സരിതയുടെ അശ്ലീല ദൃശ്യം അയച്ചതിന് പിടിയിലായ മലയാളിയുടെ അടുത്ത് നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് നാല് മലയാളികളെ കൂടി സൗദി പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് കഠിന തടവും ചാട്ടവാറടിയും ശിക്ഷ വിധിക്കുന്ന സൗദിയില്‍ കൂടുതല്‍ മലയാളികള്‍ പിടിയിലാവുമെന്ന ഭീതിയാണ് പലരെയും മുങ്ങാന്‍ പ്രേരിപ്പിച്ചത്.

എത്ര ശാസ്ത്രീയമായി അന്വേഷിച്ചാലും വാട്‌സ് ആപ്പ് വഴി അയച്ച സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയില്ലെങ്കിലും തെളിവു സഹിതം ഒരു മൊബൈല്‍ ഫോണില്‍ നിന്ന് സന്ദേശം പിടിച്ചെടുത്താല്‍ ആ മൊബൈലിലേക്ക് സന്ദേശമയച്ചവനെ കണ്ടെത്തി പിടികൂടാന്‍ പറ്റും. ഈ വഴി സ്വീകരിച്ചാണ് സൗദി പൊലീസ് നാല് പേരെ പിടികൂടിയത്.

ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യാപകമായ തിരച്ചില്‍ അശ്ലീല ദൃശ്യം അയച്ചവര്‍ക്കെതിരെ പൊലീസ് നടത്തിയതോടെയാണ് പലരും പലായനം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. മിക്കവരും സൗദിക്ക് പുറത്തുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് മുങ്ങിയത്. അവശേഷിക്കുന്നവര്‍ വാട്‌സ് ആപ്പ് ദൃശ്യമുള്ള മൊബൈലുകള്‍ തന്നെ കൂട്ടത്തോടെ ഉപേക്ഷിച്ച് തങ്ങളെ പിടികൂടില്ലെന്ന പ്രതീക്ഷയിലാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്.

അതേസമയം, ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്താലും മൊബൈല്‍ ഒഴിവാക്കിയാലും പൊലീസ് പിടിയിലാവുന്നവര്‍ മൊഴി നല്‍കിയാല്‍ ആര്‍ക്കെതിരേയും മൊബൈല്‍ നമ്പറിന്റെ ആധികാരികത പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ പൊലീസിന് കഴിയുമെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം.

കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും ഏറ്റവും അധികം ‘ഹിറ്റായ’ഈ ദൃശ്യം ആസ്വദിച്ചവരും പ്രചരിച്ചവരുമെല്ലാം സൗദി പൊലീസിന്റെ നടപടിക്ക് മുന്നില്‍ പകച്ച് നില്‍ക്കുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ അന്തംവിട്ട് നില്‍ക്കുകയാണ് ഇന്ത്യന്‍ എംബസി അധികൃതര്‍.

പൊലീസ് നടപടി നിര്‍ത്തി വച്ചെങ്കില്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് തിരിച്ചറിഞ്ഞതോടെ സൗദി ഭരണകൂടവുമായി അടുത്ത ബന്ധമുള്ള മലയാളി വ്യവസായി പ്രശ്‌നത്തില്‍ ഇടപെട്ടതായും സൂചനയുണ്ട്.

തന്റെ അശ്ലീല ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് എഡിജിപി പത്മകുമാറാണെന്ന സരിതയുടെ ആരോപണത്തിന്റെ തൊട്ടു പിന്നാലെയാണ് അശ്ലീല ദൃശ്യം പ്രദര്‍ശിപ്പിച്ചതിന് നാല് പേര്‍ സൗദി പൊലീസിന്റെ പിടിയിലായതെന്നതും ശ്രദ്ധേയമാണ്.

വാട്‌സ് ആപ്പ് പ്രചരണത്തിനെതിരെ നടപടി എടുക്കാന്‍ കഴിയാതെ കേരള പൊലീസ് ഇരുട്ടില്‍ തപ്പുമ്പോള്‍ സൗദിയിലുണ്ടായ അറസ്റ്റ് ആഭ്യന്തര വകുപ്പിനും നാണക്കേടായിട്ടുണ്ട്. ഇനി ദൃശ്യം പ്രചരിപ്പിച്ച ‘ഉന്നതനെ’ കൂടി സൗദി പൊലീസ് തന്നെ തുറന്ന് കാട്ടുമോ എന്ന ആശങ്കയും ആഭ്യന്തര വകുപ്പിനുണ്ട്.

Top