സരിതാ നായര്‍, ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച; നികേഷ്‌കുമാര്‍ തെളിവു നല്‍കി

കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തിയതിന് കൂടുതല്‍ തെളിവുകളുമായി റിപ്പോര്‍ട്ടര്‍ ടിവി എംഡി എം വി നികേഷ്‌കുമാര്‍. റിപ്പോര്‍ട്ടര്‍ ഡല്‍ഹി പ്രതിനിധി രാധാകൃഷ്ണനുമായി മുഖ്യമന്ത്രിയുടെ സഹായി തോമസ് കുരുവിള നടത്തിയ ടെലിഫോണ്‍ സംഭാഷണ രേഖ സോളാര്‍ കമീഷന് നികേഷ് കൈമാറി.

2012 ഡിസംബര്‍ 27ന് ഡല്‍ഹിയില്‍ നടന്ന ദേശീയ ആസൂത്രണസമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി, സരിതയുമായി വിജ്ഞാന്‍ഭവനില്‍ കൂടിക്കാഴ്ച നടത്തിയെന്ന് തോമസ് കുരുവിള പറഞ്ഞിരുന്നു. 27നു ആസൂത്രണസമിതി യോഗത്തില്‍ പങ്കെടുക്കാനായി പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നല്‍കിയ ക്ഷണക്കത്തും കമീഷന് നല്‍കി. തോമസ് കുരുവിളയെ പ്രേക്ഷകര്‍ക്ക് മനസ്സിലാക്കാനായി ഇയാളുടെ നിരവധി ചിത്രങ്ങള്‍ ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ സുപ്രീംകോടതി അഭിഭാഷക ബീന മാധവന്റെ ഒപ്പമുള്ള ചിത്രങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ താനും സരിതയുമായി നില്‍ക്കുന്ന ചിത്രമാണ് കാണിച്ചതെന്നും മാധ്യമങ്ങള്‍ അപവാദം പ്രചരിപ്പിച്ച് തന്നെ വേട്ടയാടുകയാണെുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രതികരിച്ചത്. ഇല്ലാത്ത വാര്‍ത്തക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്രമന്ത്രി വേണുഗോപാലുമായി നിരവധിതവണ കൂടിക്കാഴ്ച നടത്തിയതായി സരിത പറഞ്ഞതായി ഇന്ത്യാ ടുഡേ പ്രതിനിധി ബിന്ദുരാജ് മൊഴി നല്‍കി.

Top