സരിതയുടെ കത്ത്: ജോസ് കെ മാണിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വി.എസ്

തിരുവനന്തപുരം: സരിത എസ്. നായരുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ജോസ് കെ. മാണി എം.പി അടക്കമുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് വി.എസ് ഡിജിപിക്ക് കത്തയച്ചു.

സരിതയുടെ കത്ത് പിടിച്ചെടുക്കണമെന്നും ഡിജിപിക്കയച്ച കത്തില്‍ വി.എസ് ആവശ്യപ്പെട്ടു. തെളിവുണ്ടായിട്ടും ജോസ് കെ മാണിക്കെതിരെ കേസെടുക്കാത്തത് ഗുരുതരമായ കൃത്യവിലോപമാണെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

Top