സയിദ് അലിഷാ ഗിലാനിക്ക് കേന്ദ്രസര്‍ക്കാര്‍ പാസ്‌പോര്‍ട്ട് അനുവദിച്ചു

ന്യൂഡല്‍ഹി: ഹുറിയത് കോണ്‍ഫറന്‍സ് നേതാവ് സയീദ് അലീഷാ ഗിലാനിക്ക് കേന്ദ്രസര്‍ക്കാര്‍ പാസ്‌പോര്‍ട്ട് അനുവദിച്ചു. കര്‍ശന വ്യവസ്ഥകളോടെയാണ് ഹ്രസ്വകാല പ്രബല്യമുള്ള പാസ്‌പോര്‍ട്ട് അനുവദിച്ചത്.

സൗദിയില്‍ ചികിത്സയില്‍ കഴിയുന്ന മകളെ സന്ദര്‍ശിക്കാനായി ഒന്നര മാസം മുന്‍പ് ഗിലാനി പോസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയിരുന്നു. പൗരത്വത്തെക്കുറിച്ചുള്ള കോളം പൂര്‍ത്തിയാക്കാത്തതിനാല്‍ അപേക്ഷ കേന്ദ്ര ഗവര്‍ണ്‍മെന്റ് നിരസിക്കുകയായിരുന്നു. പൗരത്വത്തേക്കുറിച്ചുള്ള കോളത്തില്‍ ഇന്ത്യന്‍ എന്ന് രേഖപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഗിലാനിക്ക് കേന്ദ്ര ഗവര്‍ണ്‍മെന്റ് പാസ്‌പോര്‍ട്ട് അനുവദിച്ചത്.

Top