സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നന്മകളുടെയും മറ്റൊരു വിഷു കൂടി

കാര്‍ഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും മഞ്ഞപ്പൂക്കള്‍ ചിരി വിരിയിക്കുന്ന നിറശോഭയില്‍ മറ്റൊരു വിഷു കൂടി. കൊന്നമരക്കൊമ്പുകളില്‍ സമൃദ്ധിയുടെ നിറവ് കണ്ടുണരാനും കൈനീട്ടം വാങ്ങാനുമുള്ള ദിനം.

ഓട്ടുരുളിയില്‍ അരിയും നെല്ലും പാതിനിറച്ച് കൂടെ വാല്‍ക്കണ്ണാടിയും അലക്കിയ മുണ്ടും പൊന്നും കണിക്കൊന്നയും കണിവെള്ളരിയും പഴുക്കടയ്ക്കയും വെറ്റിലയും കണ്മഷിയും സിന്ദൂരവും ഒപ്പം കത്തിച്ച നിലവിളക്കും നാളികേരപ്പാതിയും കൃഷ്ണരൂപവും വെച്ച് വിഷുക്കണി. വെളിച്ചവും ധനവും ധാന്യങ്ങളും നിറഞ്ഞ വിഷുക്കാഴ്ച പ്രതീക്ഷയുടെ പുതുവര്‍ഷത്തിലേക്കുള്ള ക്ഷണമാണ്.

അദ്ധ്വാനത്തിലൂടെ സന്തോഷവും സമൃദ്ധിയും പങ്കുവെയ്ക്കാന്‍ പ്രകൃതി നല്‍കുന്ന ഓര്‍മ്മപ്പെടുത്തലാണ് ഒരോ വിഷുവും. പുതുവര്‍ഷത്തിന്റെ പ്രതീക്ഷയും അതുതന്നെയാണ്.

എല്ലാ വായനക്കാര്‍ക്കും Expresskerala-യുടെ വിഷു ദിനാശംസകള്‍

Top