സമുദ്രാതിര്‍ത്തി ലംഘിച്ചു; ഉത്തര കൊറിയന്‍ ബോട്ടിനു നേരെ ദക്ഷിണ കൊറിയ വെടിയുതിര്‍ത്തു

സിയൂള്‍: ഉത്തര, ദക്ഷിണ കൊറിയകള്‍ക്കിടയില്‍ വീണ്ടും സംഘര്‍ഷം പുകയുന്നു. സമുദ്രാതിര്‍ത്തി ലംഘിച്ചതായി ആരോപിച്ച് ദക്ഷിണ കൊറിയന്‍ നേവി ഉത്തര കൊറിയയുടെ ബോട്ടിനു നേരെ വെടിയുതിര്‍ത്തു.

ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ബോട്ടിനു നേര്‍ക്ക് അഞ്ചു തവണയാണ് വെടിയുതിര്‍ത്തത്. പശ്ചിമ പസഫിക് സമുദ്രത്തിലെ ഉള്‍ക്കടലായ മഞ്ഞക്കടലിലെ സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

Top