മന്ത്രി പി കെ ജയലക്ഷ്മിക്കെതിരെയും പ്രതിഷേധം; തീരുമാനമുണ്ടാകും വരെ പോകരുതെന്ന് സമരക്കാര്‍

മൂന്നാര്‍: തോട്ടം തൊഴിലാളികളുടെ സമരകേന്ദ്രത്തിലെത്തിയ മന്ത്രി പി കെ ജയലക്ഷ്മിക്കെതിരെ സമരക്കാരുടെ പ്രതിഷേധം. മന്ത്രി സമരവേദിയില്‍ എത്തിയപ്പോള്‍ മുദ്രാവാക്യം വിളികളുമായി സമരക്കാര്‍ പ്രതിഷേധിക്കുകയായിരുന്നു. ഇത്രയുംനാള്‍ തിരിഞ്ഞുനോക്കാതിരുന്ന മന്ത്രി എന്തിനാണ് വന്നതെന്ന് ചോദിച്ചായിരുന്നു സമരക്കാരുടെ പ്രതിഷേധം.

തൊഴിലാളികള്‍ ന്യായമായ ആവശ്യങ്ങള്‍ക്കാണു സമരം നടത്തുന്നതെന്നും സര്‍ക്കാര്‍ തൊഴിലാളികള്‍ക്കൊപ്പമുണ്ടാകുമെന്നും മന്ത്രി ഉറപ്പു നല്‍കി.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ഇവിടെ എത്തിയിരിക്കുന്നതെന്നും ഇന്നത്തെ ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നും മന്ത്രി തൊഴിലാളികള്‍ക്ക് ഉറപ്പു നല്‍കി.

സമരത്തില്‍ തീരുമാനം ഉണ്ടാകുന്നത് വരെ മന്ത്രി ജയലക്ഷ്മി പോകരുതെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് മന്ത്രി സമരക്കാര്‍ക്കൊപ്പം ഇരിക്കുകയാണ്.

നേരത്തേ, മൂന്നാറില്‍ സമരവേദിയിലെത്തിയ കോണ്‍ഗ്രസ് വനിതാനേതാക്കള്‍ക്കു നേരെയും തോട്ടം തൊഴിലാളികളുടെ പ്രതിഷേധം ഉണ്ടായിരുന്നു. സമരക്കാര്‍ക്കിടയില്‍ നിന്ന് എഴുന്നേറ്റു പോകണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ബിന്ദു കൃഷ്ണ, ലതിക സുഭാഷ് എന്നിവര്‍ക്കെതിരെയാണ് പ്രതിഷേധം

Top