സതീശന്‍ പാച്ചേനിയുടെ റിപ്പോര്‍ട്ട് തള്ളിയെന്ന് കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റ്

കൊച്ചി: സതീശന്‍ പാച്ചേനിയുടെ റിപ്പോര്‍ട്ട് തളളിയെന്ന് കണ്‍സ്യൂമര്‍ ഫെഡ് പ്രസിഡന്റ് ജോയി തോമസ്. ഏകപക്ഷീയമായ റിപ്പോര്‍ട്ടാണ് സതീശന്‍ പാച്ചേനി നല്‍കിയത്. ഡയറക്ടര്‍ ബോര്‍ഡ് നിയോഗിച്ച ഉപസമിതിയിലെ മറ്റംഗങ്ങളോട് ആലോചിച്ചിട്ടില്ല. ടോമിന്‍ തച്ചങ്കരി എഴുതിയ തിരക്കഥ ആവര്‍ത്തിക്കുകയാണ് പാച്ചേനിയുടെ റിപ്പോര്‍ട്ടെന്നും ജോയി തോമസ് പറഞ്ഞു.

അതേസമയം, കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതിയെക്കുറിച്ച് വിശദമായ അന്വേഷണറിപ്പോര്‍ട്ട് ഡയറക്ടര്‍ ബോര്‍ഡിന് സമര്‍പ്പിച്ചെന്ന് ബോര്‍ഡംഗം സതീശന്‍ പാച്ചേനി. സത്യസന്ധരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ക്രമക്കേടുകളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അഴിമതി ചൂണ്ടിക്കാണിച്ച ടോമിന്‍ തച്ചങ്കരിയെയും രതീഷ് ഐ.എ.എസിനെയും കണ്‍സ്യൂമര്‍ ഫെഡില്‍നിന്ന് പുകച്ച് പുറത്ത് ചാടിക്കുകയായിരുന്നുവെന്ന് സതീശന്‍ പാച്ചേനി പറഞ്ഞു. ഈ ബോര്‍ഡിന്റെ കാലത്തെ നടപടികളെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഇന്നത്തെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചതായും സതീശന്‍ പാച്ചേനി കൊച്ചിയില്‍ പറഞ്ഞു.

Top