സണ്ണി വെയ്ൻ ചിത്രം ഫ്രഞ്ച് വിപ്ലവം ; ചിത്രത്തിൽ വ്യത്യസ്തമായ ലുക്കിൽ താരം

Suny vain,

ണ്ണി വെയിന്‍ കേന്ദ്രകഥാപാത്രമാകുന്ന ഫ്രഞ്ച് വിപ്ലവത്തിൽ വ്യത്യസ്തമായ ലുക്കിലാണ് താരം എത്തുന്നത്. നവാഗതനായ അബ്ദുള്‍ മജീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫ്രഞ്ച് വിപ്ലവം.

സണ്ണി വെയ്‌നിന്റെ വ്യത്യസ്തമായ ഒരു മേക് ഓവർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ് ഇപ്പോൾ. നന്നായി മെലിഞ്ഞ ലുക്കിലാണ് സണ്ണി വെയ്ൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു.

അബ്രാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍ കെ ജെ, ജാഫര്‍ കെ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, ആര്യ, കൃഷ്ണ, ലാല്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയ താരങ്ങളുമുണ്ട്. ചിത്രത്തിന്റെ തിരകഥയും സംഭാഷണവും അന്‍വര്‍ അലി, ഷാജിര്‍ ഷാ, ഷജീര്‍ എന്നിവര്‍ ചേര്‍ന്നാണ് രചിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ ആലുവയില്‍ ആരംഭിച്ചിരുന്നു.

Top