സച്ചിന്റെയും വോണിന്റെയും നേതൃത്വത്തിലുള്ള ലെജന്റെറി ലീഗിന് ഐസിസിയുടെ അനുമതി

ദുബായ്: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയുടെയും മാന്ത്രിക സ്പിന്നര്‍ ഷൈന്‍ വോണിന്റെയും നേതൃത്വത്തില്‍ ആരംഭിക്കുന്ന ലെജന്റെറി ലീഗിന് ലോക ക്രിക്കറ്റ് ബോഡിയുടെ അനുമതി.

സച്ചിനും വോണുമായി ഐസിസി അധികൃതര്‍ നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് വിരമിച്ച കളിക്കാരുടെ ട്വന്റി 20ലീഗിന് ഐസിസി അനുമതി നല്‍കിയത്. ദേശീയ മാധ്യമമായി ടൈംസ് ഓഫ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമേരിക്കയില്‍ നടക്കുന്ന ലീഗില്‍ മൂന്ന് മത്സരങ്ങളാണ് ഉളളത്. ആ വര്‍ഷം നവംബറിലായിരിക്കും മത്സരം.

സച്ചിനെയും വോണിനെയും കൂടാതെ സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, ഗ്രെന്‍ മെഗ്രാത്ത്, ലാറ, ഗില്‍ക്രിസ്റ്റ്, ലക്ഷ്മണ്‍, അക്രം അടക്കം 26 കളിക്കാരുമായി ഇതിനകം തന്നെ ലീഗിനായി കരാറിലായിട്ടുണ്ട്. അമേരിക്കയിലെ ക്രിക്കറ്റ് വളര്‍ച്ച കൂടി ലക്ഷ്യം വെച്ചാണ് ഇത്തരമൊരു ലീഗ് സംഘടിപ്പിക്കുന്നത്.

അതെസമയം ലീഗിന് പിച്ചും ഡ്രസ്സിംഗ് റൂമും അടക്കമുളള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഐസിസിയുടെ സഹായം ഉണ്ടാകില്ല.

സംഘാടകര്‍ തന്നെ ഇത് ഒരുക്കണം. ചിക്കാഗോയിലേയും ന്യൂയോര്‍ക്കിലേയും ലോസ് ആഞ്ചസിലേയും ബേസ് ബോള്‍ സ്‌റ്റേഡിയങ്ങളാണ് ക്രിക്കറ്റ് മത്സരത്തിനായി ഒരുക്കുക.

Top