സച്ചിദാനന്ദന്‍ കേന്ദ്രസാഹിത്യ അക്കാദമി സ്ഥാനങ്ങള്‍ രാജി വച്ചു

തൃശൂര്‍: പ്രമുഖ കവിയും എഴുത്തുകാരനുമായ കെ.സച്ചിദാനന്ദന്‍ കേന്ദ്ര സാഹിത്യ അക്കാദമി സ്ഥാനങ്ങള്‍ രാജിവച്ചു. അക്കാദമി ജനറല്‍ കൗണ്‍സില്‍ സ്ഥാനവും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗത്വവുമാണ് സച്ചിദാനന്ദന്‍ രാജിവച്ചത്.

സാഹിത്യകാരന്മാര്‍ക്കു നേരെ ആക്രമണം ഉണ്ടായിട്ടും കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന മൗനത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു. എം.എം.കല്‍ബുര്‍ഗിയുടെ മരണത്തില്‍ പ്രതിഷേധിക്കാന്‍ പോലും സാഹിത്യ അക്കാദമി തയ്യാറാവാതിരുന്നത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

Top