സംസ്ഥാന സ്‌കൂള്‍ കലോത്സവം:മുഖ്യവേദി ഇന്നു തീരുമാനിക്കും

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മുഖ്യവേദി തീരുമാനിക്കാന്‍ സാമൂഹികക്ഷേമ മന്ത്രി എം.കെ. മുനീറിന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതലയോഗം നടക്കും. മുഖ്യവേദി മാനാഞ്ചിറ സ്‌ക്വയറാകുമെന്ന് വിദ്യാഭ്യാസമന്ത്രി അബ്ദുറബ് പ്രഖ്യാപിച്ചിരുന്നു. അതേസമയം, മേയര്‍ പ്രഫ.എ.കെ. പ്രേമജം, എ.പ്രദീപ്കുമാര്‍ എംഎല്‍എ എന്നിവര്‍ കലോത്സവത്തിനു മുഖ്യവേദിയായി മാനാഞ്ചിറ മൈതാനം വിട്ടുനില്‍കില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.

മാനാഞ്ചിറയ്ക്കു പകരം സ്വപ്നനഗരിയോ, ക്രിസ്ത്യന്‍ കോളജ് മൈതാനമോ ആണു പരിഗണിക്കുന്നത്. എന്നാല്‍, സ്വപ്നനഗരിയിലേക്കു ഗതാഗതസൗകര്യം ഇല്ലെന്നാണു വിദ്യാഭ്യാസവകുപ്പധികൃതര്‍ പറയുന്നത്. സ്വപ്നനഗരി തന്നെ വേദിയാക്കണമെന്ന നിര്‍ദേശം വരികയാണെങ്കില്‍ സമീപത്തുളള വേദികളെക്കുറിച്ചുളള റിപ്പോര്‍ട്ടുകളും തയാറായിട്ടുണ്ട്. കാലിക്കട്ട് ചേംബര്‍ ഹാള്‍, സൈനിക ക്ഷേമഹാള്‍, കരുണ ഹാള്‍, ഇംഗ്ലീഷ്പളളിഹാള്‍, ലയണ്‍സ് ഹാള്‍, നടക്കാവ് സ്‌കൂള്‍, എന്‍ജിഒ യൂണിയന്‍ ഹാള്‍, ക്രിസ്ത്യന്‍ കോളജ് മൈതാനം തുടങ്ങി രണ്ടു കിലോമീറ്ററിനുളളില്‍ തന്നെ മുഴുവന്‍ വേദികളും കണെ്ടത്തിയിട്ടുണെ്ടന്നും പറയുന്നു.

Top