സംസ്ഥാന ബജറ്റ് കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് വൈക്കം വിശ്വന്‍

തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് കോടതിയില്‍ ചോദ്യംചെയ്യുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. എല്‍ഡിഎഫ് യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

ബജറ്റ് അവതരണം നിയമാനുസൃതമല്ലായിരുന്നു. വനിതാ എംഎല്‍എമാരെ അധിക്ഷേപിച്ച സംഭവത്തില്‍ എം.എ. വാഹിദിനെതിരേ മാത്രം കേസെടുത്തതു ശരിയായില്ല. ഇതു കേസ് അട്ടിമറിക്കുന്നതിനുവേണ്ടിയാണെന്നും വൈക്കം വിശ്വന്‍ ആരോപിച്ചു.

Top